Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആൾക്കൂട്ട കൊലപാതകം: തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്ന് സിദ്ധരാമയ്യ

ആൾക്കൂട്ട കൊലപാതകം: തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്ന് സിദ്ധരാമയ്യ

മംഗളുരു: ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം പൂർത്തിയാകട്ടെ. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസം മുൻപാണ് കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി അഷ്‌റഫിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾക്കൂട്ട ആക്രമണമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അഷ്‌റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സഹോദരൻ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നുവെന്നും കുടുംബം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സഹോദരൻ അബ്ദുൾ ജബ്ബാർ പറഞ്ഞു. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് അബ്ദുൾ ജബ്ബാറിനെന്നും സഹോദരൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments