ന്യൂഡല്‍ഹി: രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് രാജ്യസഭാ എംപി എ എ റഹീം. കേന്ദ്ര സര്‍ക്കാരിന്റേത് ബിഹാര്‍ തിരഞ്ഞെടുപ്പടക്കമുള്ള തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് റഹീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ബിജെപിക്ക് സാമൂഹിക നീതിയോടുള്ള താല്‍പര്യം കൊണ്ടല്ല, മറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള പൊളിറ്റിക്കല്‍ മൂവാണിതെന്ന് റഹീം പറഞ്ഞു.
സിപിഐഎം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള കാര്യമാണിതെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി സെന്‍സസ് ആവശ്യപ്പെട്ടപ്പോഴെല്ലാം മുഖം തിരിഞ്ഞുള്ള സമീപനമാണ് ബിജെപി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പൊതു സമീപനവും അങ്ങനെ തന്നെയായിരുന്നെന്നും റഹീം കൂട്ടിച്ചേര്‍ത്തു



