Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈറ്റിൽ വ്യാപക സുരക്ഷാ പരിശോധന: 94 വ്യക്തികളെ അറസ്റ്റ് ചെയ്തു.

കുവൈറ്റിൽ വ്യാപക സുരക്ഷാ പരിശോധന: 94 വ്യക്തികളെ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പോലീസ് വിവിധ ഗവർണറേറ്റുകളിൽ വ്യാപകമായ സുരക്ഷാ, ട്രാഫിക് നിയമപാലന ക്യാമ്പയിനുകൾ നടത്തി. നിയമം ലംഘിച്ച നിരവധി പേരാണ് അറസ്റ്റിലായത്. ഏപ്രിൽ 20 ഞായറാഴ്ച മുതൽ ഏപ്രിൽ 26 ശനിയാഴ്ച വരെ 1,637 സുരക്ഷാ ഓപ്പറേഷനുകൾ നടത്തി. ഈ പരിശോധനകളിൽ ക്രിമിനൽ കുറ്റങ്ങൾക്ക് വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ആറ് പേർ ഉൾപ്പെടെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു.
കൂടാതെ, സ്‌പോൺസർമാരിൽ നിന്ന് ഒളിവിൽ പോയ 79 പേരെയും, മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത 70 പേരെയും, കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുകളുള്ള 93 പേരെയും കസ്റ്റഡിയിലെടുത്തു. മോഷണക്കേസുകളുമായി ബന്ധമുള്ള അഞ്ച് പ്രതികളെയും അധികൃതർ പിടികൂടുകയും ജുഡീഷ്യൽ അധികാരികൾ അന്വേഷിക്കുന്ന 150 വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തു. എല്ലാ പ്രതികളെയും പിടിച്ചെടുത്ത വാഹനങ്ങളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമപരമായ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments