ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാർച്ച് 31ന് വീട്ടിലെ ചടങ്ങിനിടെയാണ് പൊള്ളലേറ്റത്.
ദേശീയ വനിതാ കമീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ രാജസ്ഥാൻ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിജി വ്യാസ്മഹിളാ കോൺഗ്രസ് മുൻ ദേശീയഅധ്യക്ഷയും രാജസ്ഥാനിലെ കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു.



