തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സമയത്ത് ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദം തുടരവെ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് അദ്ദേഹം കുറിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ആശംസകൾ നേരുന്നതായും വി ഡി സതീശൻ കൂട്ടിച്ചേർത്തു. 2015 ജൂൺ എട്ടിന് മുഖ്യമന്ത്രിയായിരിക്കെ വിഴിഞ്ഞം തുറമുഖത്തെപ്പെറ്റിയുള്ള നിയമസഭയിലെ ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന താൽപര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കുമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.
ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് പ്രതിപക്ഷ നേതാവ്
RELATED ARTICLES



