അബുദാബി: യുഎഇയിൽ വാരാന്ത്യത്തിൽ താപനില ഉയരാൻ സാധ്യത. വ്യാഴാഴ്ച അൽ ഐനിലെ സ്വേഹാനിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.45ന് 46.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. വേനൽക്കാലം അടുക്കുന്നതോടെ രാജ്യത്ത് താപനില വർധിച്ചു വരികയാണ്. വാരാന്ത്യങ്ങളിൽ പകൽ സമയങ്ങളിൽ ആഭ്യന്തര മേഖലകളിൽ 42 ഡിഗ്രി സെൽഷ്യസിനും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 39 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. എന്നാൽ പർവ്വത പ്രദേശങ്ങളിൽ താപനില കുറയും. 32 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും ഇവിടങ്ങളിലെ താപനില.
യുഎഇയിൽ വാരാന്ത്യത്തിൽ താപനില ഉയരാൻ സാധ്യത
RELATED ARTICLES



