Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേലിന്‍റെ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

ഇസ്രായേലിന്‍റെ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്‍റെ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഹോർമുസ് കടലിടുക്കിനോട് ചേർന്ന സ്ഥലത്തുവെച്ച് എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രായേലിനെതിരെ ആക്രമണമുണ്ടാകുമെന്ന ഇറാന്‍റെ മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവവികാസം.ഇറാൻ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാൻ തീരസേനയും റെവല്യൂഷനറി ഗാർഡും കപ്പൽ വളഞ്ഞ് കപ്പൽ തങ്ങളുടെ ജലാതിർത്തിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. കമാൻഡോകൾ ഹെലികോപ്ടറിൽ കപ്പലിൽ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടു.ഇറാന്‍റെ റെവല്യൂഷനറി ഗാർഡുകൾ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തതായി ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. എം.എസ്.സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഹെലിബോൺ ഓപ്പറേഷൻ നടത്തി സെപാ (ഗാർഡ്‌സ്) നേവി സ്‌പെഷ്യൽ ഫോഴ്‌സ് പിടിച്ചെടുത്തിരിക്കുന്നു. ഹോർമൂസ് കടലിടുക്കിന് സമീപമായിരുന്നു ഓപ്പറേഷൻ. ഈ കപ്പൽ ഇപ്പോൾ ഇറാന്‍റെ ജലാതിർത്തിയിലേക്ക് തിരിച്ചിരിക്കുന്നു -ഇർനയുടെ റിപ്പോർട്ടിൽ പറയുന്നു.ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ടതാണ് ഈ കപ്പൽ. സോഡിയാക് മാരിടൈം ഇസ്രായേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ സോഡിയാക് ഗ്രൂപ്പിന്‍റെ ഭാഗമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments