ടെൽ അവീവ്: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിരുന്നു. ഇസ്രായേലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുള്ള ആക്രമണത്തിൽ ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന് സമീപം ബാലിസ്റ്റിക് മിസൈൽ പതിച്ചത്. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. അൽപ്പസമയം മുമ്പാണ് വിമാന സർവീസുകൾ പുനരാരംഭിച്ചയത്. യെമനിൽ നിന്നാണ് ഹൂതികൾ മിസൈൽ അയച്ചത്. അതേസമയം, ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് വിവരം.
ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണം: മുന്നറിയിപ്പുമായി ഇസ്രായേൽ
RELATED ARTICLES



