ഇടുക്കി: തന്റെ ദുശ്ശീലങ്ങളിൽ ആരാധകർ ഇൻഫ്‌ളുവൻസ് ആവരുതെന്ന് റാപ്പർ വേടൻ. തനിക്ക് ശരി തെറ്റുകൾ പറഞ്ഞുതരാൻ ആളുണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് വളർന്നതെന്നും തിരുത്തുമെന്നും വേടൻ ഇടുക്കിയിൽ ഷോയ്ക്കിടെ പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ ഇന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വേടൻ നിലപാട് വ്യക്തമാക്കിയത്.
‘എന്റെ ദുശ്ശീലങ്ങളിൽ ഇൻഫ്‌ളുവൻസ് ആവരുത്. എനിക്ക് പറഞ്ഞുതരാൻ ആളുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് വളർന്നത്. ഞാൻ തിരുത്തും. വേടൻ പൊതുസ്വത്താണ്. നിങ്ങളുടെ അനുജനോ ജേഷ്ഠനോ ആയിരിക്കാം വേടൻ. എന്നോട് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയാനുള്ള സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത്. എന്നെ സ്‌നേഹിക്കുന്ന എന്നെ കാണാൻ വിലപ്പെട്ട സമയം ചെലവാക്കിയെത്തിയവർക്ക് നന്ദി’, വേടൻ പറഞ്ഞു.പഠിക്കൂ, അധികാരം കൈയ്യിലെടുക്കൂ, ജനങ്ങൾക്ക് വേണ്ടി പോരാടൂ എന്നും വേടൻ വേദിയിലൂടെ സന്ദേശം നൽകി. താൻ ഒരു പാർട്ടിയുടെയും ആളല്ല. പൊതുസ്വത്താണ്. ജനങ്ങൾക്കും ജനങ്ങൾക്ക് തിരഞ്ഞെടുത്ത സർക്കാരിനും നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു.
തന്റെ ദുശ്ശീലങ്ങളിൽ ആരാധകർ ഇൻഫ്‌ളുവൻസ് ആവരുതെന്ന് റാപ്പർ വേടൻ
RELATED ARTICLES



