ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു – ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെ തിരിച്ചിറക്കി. സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണ് യാത്രക്കാരനെ തിരിച്ച് ഇറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. വൈകിട്ട് 6 മണിക്കുള്ള എയർ ഇന്ത്യ 2820 ഫ്ലൈറ്റിലാണ് സംഭവം. യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ എയർ ഇന്ത്യ പുറത്ത് വിട്ടിട്ടില്ല. എന്താണ് ഇയാളെ തിരിച്ച് ഇറക്കാൻ കാരണമെന്നും വ്യക്തമാക്കിയിട്ടില്ല. ബോർഡിങ് പൂർത്തിയായ ശേഷമാണ് യാത്രക്കാരനെ തിരിച്ച് ഇറക്കാൻ നിർദേശം കിട്ടിയത്. ബെംഗളൂരു അടക്കം രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ബെംഗളൂരു – ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെ തിരിച്ചിറക്കി
RELATED ARTICLES



