റിയാദ്: ഭീകരപ്രവര്‍ത്തനം നടത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍ അബു അബ്ദുല്ലയുടെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഗവര്‍ണറേറ്റില്‍ സുരക്ഷാ പട്രോളിങ് സംഘത്തിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ സേന ഇയാളെ പിടികൂടുകയായിരുന്നു.
തീവ്രവാദിയാണെന്ന് കോടതിയില്‍ തെളിഞ്ഞതോടെയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശരിയത്ത് കോടതി വിധി ശരിവയ്ക്കുകയും അന്തിമമായി രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്നാണ് വധശിക്ഷ സൗദിയിൽ നടപ്പിലാക്കിയത്.



