അബുദാബി: യുഎഇയിൽ പരിക്കേറ്റ ഇന്ത്യക്കാരനെ എയർലിഫ്റ്റ് ചെയ്തു. കടലിലെ ചരക്കു കപ്പലിൽ നിന്നുമാണ് 50കാരനായ ഇദ്ദേഹത്തെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാൾക്ക് അമിതമായി പൊള്ളലേറ്റിരുന്നതായാണ് വിവരങ്ങൾ. നാഷണൽ ഗാർഡിന്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററാണ് അടിയന്തരമായി എയർലിഫ്റ്റ് നടത്തിയത്. അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കൽ സിറ്റിയിലേക്കാണ് രോഗിയെ മാറ്റിയിരിക്കുന്നത്.
യുഎഇയിൽ പരിക്കേറ്റ ഇന്ത്യക്കാരനെ എയർലിഫ്റ്റ് ചെയ്തു
RELATED ARTICLES



