ദുബായ്: യു എ ഇയിൽ പലയിടത്തും ഇന്നലെ മഴ പെയ്തു. ഞായറാഴ്ച വൈകന്നേരം 4 മണിയോടെ ഷാർജയുടെ ഉൾപ്രദേശങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. ഷാർജയിലെ അൽ ദൈദും ഫുജൈറയിലെ മസാഫായിയും ഉച്ചയോടെ തന്നെ മഴമേഘങ്ങളാൽ മൂടപ്പെട്ടിരുന്നു, ഇത് താമസിയാതെ കാര്യമായ മഴയ്ക്ക് കാരണമായി. ഷാർജയുടെ മധ്യമേഖലയിലുള്ള അൽ മദാമിൽ കനത്ത മഴയും അൽ ഐനിലെ ഷൈ്വബിൽ വൈകീട്ടോാടെ നേരിയതോ മിതമായതോ ആയ മഴയും പെയ്തു.
ഇന്നലെ ഉച്ച കഴിഞ്ഞ് അൽ ഐനിലും ഷാർജയിലും കനത്ത മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആമ്പർ അലേർട്ടുകൾ പുറപ്പെടുവിച്ചു. ഇന്നലെ രാത്രി തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് വർധിച്ചിരുന്നു. ഇത് ഇന്ന് പകലും തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പർവതനിരകൾക്ക് മുകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടായേക്കാം, ഇത് ഉച്ചകഴിഞ്ഞ് മഴയ്ക്ക് കാരണമാകും. പൊടിപടലങ്ങൾ, ശക്തമായ കാറ്റുകൾ, ഇടിമിന്നൽ, മിന്നൽ, ചെറിയ വലിപ്പത്തിലുള്ള ആലിപ്പഴം എന്നിവയ്‌ക്കൊപ്പം മിതമായതോ കനത്തതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ദിവസം മുഴുവൻ താപനിലയിൽ ക്രമാനുഗതമായ വർധനവ് പ്രതീക്ഷിക്കുന്നു.
ഇത് ചൂടുള്ള അന്തരീക്ഷത്തിന് കാരണമാകും. തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ പരമാവധി താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും രാത്രിയിലെ താഴ്ന്ന താപനില 17 നും 22 നും ഇടയിൽ സുഖകരമായി നിലകൊള്ളുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഷാർജയുടെ മധ്യമേഖലയിലുള്ള അൽ മദാമിൽ കനത്ത മഴ
RELATED ARTICLES



