Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഓപറേഷൻ സിന്ദൂറിനു ശേഷം അപ്രതീക്ഷിതമായി സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓപറേഷൻ സിന്ദൂറിനു ശേഷം അപ്രതീക്ഷിതമായി സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനു ശേഷം അപ്രതീക്ഷിതമായി സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ആദംപുർ വ്യോമതാവളത്തിൽ എത്തിയാണ് അദ്ദേഹം വ്യോമസൈനികരെ കണ്ടത്.സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. വ്യോമസേന മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാകിസ്താൻ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട വ്യോമതാവളമാണ് ആദംപുർ. ഓപറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ശേഷം സൈനികർക്കൊപ്പം അദ്ദേഹം മുദ്രാവാക്യം വിളിച്ചു.

വ്യോമസേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താവളത്തിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയും അദ്ദേഹം ജവാന്മാരുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ പാകിസ്താൻ ആക്രമണങ്ങളിൽ കുറഞ്ഞ നാശനഷ്ടങ്ങൾ നേരിട്ട ഇന്ത്യൻ വ്യോമസേനയുടെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് ആദംപൂർ വ്യോമതാവളം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments