ദുബൈ: മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി അനിമോൾ ഗില്‍ഡ(26) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.
നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ദുബൈ കരാമയില്‍ ഈ മാസം നാലിനാണ് സംഭവം ഉണ്ടായത്. ദുബൈയിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു അനിമോള്‍. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല



