Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമായി

കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമായി

ഫുജൈറ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം. ബജറ്റ് എയർലൈനായ ഇൻഡിഗോയുടേതാണ് സർവീസ്. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിന് ഫുജൈറ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് പുലർച്ചെ 3.40 നും കണ്ണൂരിൽ നിന്ന് വൈകിട്ട് 8.55 നുമാണ് ഇൻഡിഗോയുടെ സർവീസുകൾ. യാത്രക്കാർക്കായി ദുബൈ, ഷാർജ, അജ്മാൻ അടക്കമുള്ള മറ്റ് എമിറേറ്റുകളിൽ നിന്ന് കോംപ്ലിമെന്ററി ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യ- ഫുജൈറ ബന്ധത്തിൽ പുതിയ അധ്യായമാണ് വിമാന സർവീസെന്ന് യു.എ.ഇ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു. യുഎഇയുടെ കിഴക്കൻ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഇൻഡിഗോ സർവീസ്. 80,000 ത്തിലേറെ ഇന്ത്യക്കാരാണ് കിഴക്കൻ എമിറേറ്റുകളിൽ ജോലി ചെയ്യുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments