കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഐവിനെ എസ് ഐ വിനയകുമാർ കാർ ഇടിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സൈഡ് നൽകാതെ വാഹനം ഓടിച്ച വിനയകുമാറിനെ ചോദ്യം ചെയ്തതും തർക്കത്തിനിടയിൽ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് വന്നിട്ട് പോയാൽ മതി എന്ന് ഐവിൻ പറഞ്ഞതുമാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാർ ബോണറ്റിൽ ഇട്ട് കൊണ്ട് പോവുകയായിരുന്നു. ഇതിനിടയിൽ റോഡിലേക്ക് തെറിച്ച് വീണ ഐവിൻ കാറിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് കാറിനടിയിൽ പെട്ട ഐവിനെ ഇയാൾ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മലമ്പുഴയിൽ രാത്രിയിൽ വീടിനുള്ളിൽ പുലി, ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു
ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാർ അപകടകരമായ രീതിയിൽ വാഹനമോടിച്ച് തുറവൂർ സ്വദേശി ഐവിൻ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റിൽ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയിൽപെട്ട ഐവിനെ വീണ്ടും ഇയാൾ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നൽകാത്തതിലെ തർക്കത്തെ തുടർന്നായിരുന്നു ദാരുണകൊലപാതകം.
നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: മനപൂർവമെന്ന് റിമാൻഡ് റിപ്പോർട്ട്
RELATED ARTICLES



