തിരുവനന്തപുരം: വേനല്‍ മഴ ചിലയിടങ്ങളില്‍ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 17 വരെ 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. അതേസമയം ദിനംപ്രതി ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.