കോട്ടയം: മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെസി കേരളത്തിലേയ്ക്ക് വരുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും കായിക മന്ത്രി പറഞ്ഞു. അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തുമെന്നും എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാൻ അറിയിച്ചു.



