ബെംഗളൂരു: ബെംഗളൂരുവിൽ ബിജെപി പ്രവർത്തകയായ 40കാരിയെ ബിജെപി എംഎൽഎയും സഹായികളും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ബിജെപി എംഎൽഎ മുനിരത്‌ന, സഹായികളായ വസന്ത്, ചകേശവ, കമൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 2023 ജൂൺ 11നാണ് കേസിന് ആസ്പദമായ സംഭവം. ബിജെപി പ്രവർത്തകയെ കള്ളക്കേസിൽ കുടുക്കിയ ശേഷം സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഓഫീസിൽ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മുഖത്ത് മൂത്രമൊഴിക്കുകയും ശരീരത്തിൽ മാരക വൈറസ് കുത്തിവെച്ചെന്നും ബിജെപി പ്രവർത്തകയുടെ പരാതിയിൽ പറയുന്നു. കൂട്ടബലാത്സംഗ വിവരം പുറത്ത് പറഞ്ഞാൽ മകനെ കൊല്ലുമെന്ന് മുനിരത്‌ന ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മുനിരത്‌നയുടെ പേരിൽ ഇതിന് പുറമെ ലൈംഗിക, പീഡന, ജാതി അധിക്ഷേപ കേസുകളും നിലനിൽക്കുന്നുണ്ട്. കള്ളക്കേസിൽ കുടുക്കിയതിന് സഹായം അഭ്യർത്ഥിച്ച് എംഎൽഎ ഓഫീസിലെത്തിയ തന്‌റെ വസ്ത്രം വസന്ത്, ചകേശവ എന്നിവർ ചേർന്ന അഴിച്ചുമാറ്റിയെന്നും സഹകരിച്ചില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ബംഗളൂരുവിൽ ബിജെപി പ്രവർത്തകയായ 40കാരിയെ ബിജെപി എംഎൽഎയും സഹായികളും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി.
RELATED ARTICLES



