ചെന്നൈ: തമിഴ്‌നാട് പളനിയിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി പ്രഭുവാണ് മരിച്ചത്. പളനി പുതുക്കോട്ടൈയിലാണ് സംഭവം. ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടർ കൃത്യസമയത്ത് ഇടപെടുകയായിരുന്നു. കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് കണ്ടക്ടർ വലിയ അപകടമാണ് ഒഴിവാക്കിയത്.
അൻപതിലധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റ ഓൺ ബോഡ് ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പഴനിയിൽ നിന്ന് പുതുക്കോട്ടയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറിന് ഹൃദയാഘാതം വന്നത്.



