Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പിറന്നാൾ ആശംസ. ദീർഘായുസും ആരോഗ്യവും നേരുന്നുവെന്നായിരുന്നു 80ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് മോദി ആശംസ നേർന്നത്.”കേരള മുഖ്യമന്ത്രി പിണറായി വിജയന് ജൻമദിനാശംസകൾ നേരുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ”-എന്നാണ് മോദി എക്സിൽ കുറിച്ചത്.

ലോക്സഭ സ്പീക്കർ ഓം ബിർല, നടൻ കമൽ ഹാസൻ എന്നിവരും മുഖ്യമന്ത്രിക്ക് ജൻമദിനാശംസ നേർന്നു. ആരോഗ്യവും സന്തോഷവും ഐശ്വര്യവും ദീർഘായുസും നേരുന്നുവെന്നായിരുന്നു ഓം ബിർലയുടെ ആശംസ.

​’80ാം പിറന്നാൾ ആഘോഷിക്കുന്ന ആദരണീയനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. കേരളത്തിന്റെ വികസനം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച, പൊതുസേവനത്തിനോട് പ്രതിബദ്ധത പുലർത്തുന്ന നേതാവിന് ജൻമദിനാശംസകൾ നേരുന്നു. വരും വർഷങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ’-എന്നാണ് കമൽ ഹാസൻ കുറിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments