Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅറബിക്കടലിൽ കപ്പൽ അപകടം,അപകടരമായ വസ്തുക്കൾ കടലിൽ, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ കപ്പൽ അപകടം,അപകടരമായ വസ്തുക്കൾ കടലിൽ, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം. കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അപകടരമായ വസ്തുക്കളാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്‌നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്‌നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപകടരമായ ഗുഡ്‌സ്, എണ്ണ എന്നിവയാണ് കണ്ടെയ്‌നറിനുള്ളിലെന്നാണ് വിവരം. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments