മുംബയ്: മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. പൊലീസും സി.ആർ.പി.എഫും ചേർന്ന് നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളുൾപ്പെടെ പിടിച്ചെടുത്തു. ഇന്നലെ മഹാരാഷ്ട്ര ഛത്തീസ്ഗഢ് അതിർത്തിക്ക് സമീപം ഗഡ്ചിരോളിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
12 സി 60 കമാൻഡോ സംഘവും ഒരു സി.ആർ.പി എഫ് യൂണിറ്റും ഉൾപ്പെടെ 300 ഓളം പേരാണ് ഓപ്പറേഷനിലുണ്ടായിരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ കവണ്ടെയിൽ നിന്നും നെൽഗുണ്ടയിൽ നിന്നും ആരംഭിച്ച ഓപ്പറേഷൻ കനത്ത മഴയിലും തുടരുകയായിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ദ്രാവദി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ കമാൻഡോ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. സേന തിരിച്ചടിച്ചു. രണ്ടുമണിക്കൂറോളം വെടിവയ്പ് തുടർന്നു. തെരച്ചലിൽ നാല് മാവോയിസ്റ്റുകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു
RELATED ARTICLES



