ദില്ലി: പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും അഞ്ചാം പ്രതിനിധി സംഘം ഇന്ന് പുറപ്പെടും. എൻസിപി ശരദ് പവാർ ഘടകം എംപി സുപ്രിയ സുലെ അധ്യക്ഷയായ സംഘമാണ് ഇന്ന് പുറപ്പെടുക. മുൻ വിദേശകാര്യമന്ത്രി വി മുരളീധരനും സംഘത്തിലുണ്ട്. ദക്ഷിണാഫ്രിക്ക, ഖത്തർ, ഈജിപ്ത്, എത്യോപിയ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുക. ഇന്നലെ പുറപ്പെട്ട ബിജെപി എം പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറിനിലെത്തും. ശിവസേന എം പി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യു എ ഇ പര്യടനം പൂർത്തിയായിട്ടുണ്ട്. ഡി എം കെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് റഷ്യൻ പര്യടനം പൂർത്തിയാക്കും.
അതിനിടെ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി ജർമനി രംഗത്തെത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിദേശപര്യടനത്തിന്റെ ഭാഗമായി ഇന്നലെ ജർമൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ജർമൻ വിദേശകാര്യമന്ത്രി ജൊആൻ വാഡഫൂൽ, ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.
പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും അഞ്ചാം പ്രതിനിധി സംഘം ഇന്ന് പുറപ്പെടും
RELATED ARTICLES



