ബെംഗളൂരു: ബെംഗളൂരുവിൽ ബസിൽ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. ബെംഗളൂരുവിലെ സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ് മർദനമേറ്റത്. പൂച്ചയെ പെട്ടിയിലാക്കിയ നിലയിലായിരുന്നു മഞ്ജുനാഥ് ബസിൽ കയറ്റിയത്.
പൂച്ച ബസിൽ വെച്ച് കരഞ്ഞതോടെ കണ്ടക്ടർ ഇടപെടുകയായിരുന്നു. ഇതേത്തുടർന്ന് പൂച്ചയെ കളയണം അല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നു കണ്ടക്ടർ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടു. തുടർന്ന് മർദനത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.



