Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ടെഹ്‌റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സമാധാന നീക്കത്തിനുള്ള സന്നദ്ധത അറിയിച്ചത്. കശ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ ചർച്ചയാകാം എന്നാണ് ഷഹബാസ് ഷരീഫ് പറഞ്ഞത്. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചത്. ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായാൽ പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാകിസ്താന് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാകിസ്താൻ ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്നത് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് രാജ്യാന്തര തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തർത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേയ്ക്ക് തൊടുത്ത പാകിസ്താൻ്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ പ്രതിരോധ സംവിധാനം തർത്തിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ്റെ തന്ത്രപ്രധാനമായ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിക്കുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments