റിയാദ് ജെയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള ശ്രമം തുടരും. അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച ഒരുമാസം സമയം ജൂണ്‍ 23ന് പൂര്‍ത്തിയാകും. ശിക്ഷയില്‍ ഇളവ് നേടാന്‍ അപ്പീല്‍ നല്‍കുന്ന കാര്യം നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് പബ്ലിക് റൈറ്റ് പ്രകാരം നടന്ന വിചാരണയില്‍ 20 വര്‍ഷം തടവ് ശിക്ഷ വിധിക്കാന്‍ കാരണം. കോടതി ഉത്തരവില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലെ കോടതി വ്യവഹാരങ്ങള്‍ ഹിജ്‌റ വര്‍ഷം അനുസരിച്ചാണ്. അതുപ്രകാരം ഒരു വര്‍ഷം മാത്രമാണ് അബ്ദുല്‍ റഹീമിന് ശിക്ഷാ കാലാവധി ബാക്കിയുളളത്. 13 തവണ മാറ്റിവെച്ച കേസില്‍ കോടതി വിധി പുറത്തുവന്നത് ആശ്വാസകരമാണെന്നും സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.



