ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ക്ഷേത്രത്തിൽ അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തി. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ 18നായിരുന്നു സംഭവം. വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പവിത്ര ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കേസെടുത്തെങ്കിലും പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയച്ചതായും ആരോപണമുയർന്നു. പിന്നാലെ പൊലീസിനെതിരെ വൻ പ്രതിഷേധമുയർന്നു.



