Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews47 കോടി രൂപ വെറുതെയിരിക്കുന്നു; റോയൽ ചലഞ്ചേഴ്സിന് പരിഹാസം

47 കോടി രൂപ വെറുതെയിരിക്കുന്നു; റോയൽ ചലഞ്ചേഴ്സിന് പരിഹാസം

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർതോൽവികൾ നേരിടുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് റൺസാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വഴങ്ങിയത്. പിന്നാലെ ബെം​ഗളൂരു ടീം അധികൃതർക്കെതിരെ കടുത്ത പരിഹാസങ്ങളാണ് ഉയരുന്നത്. വൻവില കൊടുത്ത് വാങ്ങിയ താരങ്ങൾ കളിക്കുന്നു പോലുമില്ലെന്നാണ് മുൻ താരങ്ങളുടെ ഉൾപ്പടെ വിമർശനം.

ഏകദേശം 47 കോടി രൂപയുടെ താരങ്ങൾ ബെഞ്ചിലിരിക്കുന്നതായാണ് മുൻ താരങ്ങൾ ചൂണ്ടിക്കാട്ടിയത്. കാമറൂൺ ​ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. 11.5 കോടി രൂപ മുടക്കി സ്വന്തമാക്കിയ അൽസാരി ജോസഫ് സീസണിൽ പകുതിയോളം മത്സരങ്ങളും കളിച്ചിട്ടില്ല..

​ഗ്ലെൻ മാക്‌സ്‌വെൽ 11 കോടി രൂപയും മുഹമ്മദ് സിറാജ് ഏഴ് കോടി രൂപയും വാങ്ങിയാണ് റോയൽ ചലഞ്ചേഴ്സിൽ കളിക്കുന്നത്. ഇന്ത്യൻ മുൻ ഓപ്പണിം​ഗ് ബാറ്റർ അഭിനവ് മുകുന്ദിന്റേതാണ് പ്രധാന പരിഹാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments