.ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയിലെ ദേശീയപാത 13ലായിരുന്നു സംഭവം.എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അരുണാചൽ പ്രദേശ് ആഭ്യന്തരമന്ത്രിയും പ്രദേശത്തെ എം.എൽ.എയുമായ മാമ നാതുങ്, കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണ് ബെനസെപ്പ റൂട്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മുതൽ അതിശക്തമായ മഴയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു.
അരുണാചൽ പ്രദേശിൽ കനത്ത മഴ, മണ്ണിടിച്ചിൽ, കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം
RELATED ARTICLES



