ബെംഗളുരു: പുകയില ഉപയോഗത്തിനെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്തി. നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ഏർപ്പെടുത്തുന്നതുൾപ്പെടെ ഒരു പുതിയ പുകയില വിരുദ്ധ നിയമം കർണാടക സർക്കാർ നടപ്പിലാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമവും കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള പുകയില ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം



