ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. ജൂൺ അഞ്ച് വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ജൂൺ 10 ചൊവ്വാഴ്ച മുതലാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
അതേസമയം യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ദുൽഹജ്ജ് 9 മുതൽ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ എട്ട് വരെയാണ് അവധി. ൺ 9 തിങ്കളാഴ്ച മുതൽ പൊതമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒമാനിൽ ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി ലഭിക്കുക. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. സൗദി അറേബ്യയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. നാല് ദിവസമാണ് സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഔദ്യോഗിക അവധി ലഭിക്കുക. അറഫ ദിനമായ ജൂൺ 5 മുതലാണ് അവധി ആരംഭിക്കുന്നത്. ജൂൺ എട്ട് ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. അവധിക്ക് ശേഷമുള്ള ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 9ന് ആരംഭിക്കും.



