ദില്ലി: പശുമാംസം വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു. ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തു വിജയ്‌നഗറിലെ മാംസ കച്ചവടക്കാരനെയാണ് ഒരു സംഘമാളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കടയിൽനിന്നു മാംസം വാങ്ങിയ 15കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടമായെത്തി. തുടർന്നാണ് കടയുടമ ചമൻ കുമാറിനെ ഗോസംരക്ഷകരടക്കമുള്ളവരെത്തി ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ചമൻ ആശുപത്രിയിലാണ്.
പശുമാംസം വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു
RELATED ARTICLES



