ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പബ്ബിനെതിരെ കേസ്. ബെംഗളൂരു കസ്തൂര്‍ബാ റോഡിലെ ദി വണ്‍ 8 കമ്മ്യൂണിനെതിരെയാണ് കേസ്. പ്രത്യേക സ്ഥലം അനുവദിക്കാതെ പുകവലി അനുവദിച്ചതിനാണ് കേസ്. മെയ് 29 ന് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ലൈസന്‍സ് പുതുക്കാതെ പബ്ബ് പ്രവര്‍ത്തിച്ചതിന് കഴിഞ്ഞ ജൂലൈയില്‍ പബ്ബിനെതിരെ നടപടി എടുത്തിരുന്നു. ഇതുകൂടാതെ അനുവദനീയമായ സമയത്തിനപ്പുറം പുലര്‍ച്ചെ ഒന്നര വരെ പബ്ബ് തുറന്നിരുന്നുവെന്നും ഉച്ചത്തില്‍ സംഗീതം വെച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നല്‍കിയ പരാതിയിന്മേലാണ് പൊലീസ് നടപടിയെടുത്തത്. വണ്‍ 8 കമ്യൂണിന്‍്‌റെ ബെംഗളൂരു ബ്രാഞ്ച് 2023 ഡിസംബറിലാണ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി മുബൈ പൂനെ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും ബ്രാഞ്ചുകളുണ്ട്.



