Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു,12,129 പ്രവാസികളെ സൗദി ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തു

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു,12,129 പ്രവാസികളെ സൗദി ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തു

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 12,129 പ്രവാസികളെ സൗദി ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് ആകെ 7,127 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,441 പേരെയും തൊഴിൽ നിയമലംഘനത്തിന് 1,561 യുമാണ് പിടികൂടിയത്.

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,197 പേരിൽ 63 ശതമാനം ഇത്യോപ്യക്കാരും 34 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. ഇത്യോപ്യക്കാരും 90 പേർ കൂടി പിടിക്കപ്പെട്ടു.നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിച്ചതിലും പങ്കാളികളായതിന് 18 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുന്ന, ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷിക്കും. വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments