ഇസ്ലാമാബാദ്: പാകിസ്താന് 80 കോടിയുടെ ധനസഹായം അനുവദിച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കണം എന്ന് ഇന്ത്യ എഡിബിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം പാകിസ്താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത്യ ഇത്തരം ഒരാവശ്യം മുന്നോട്ടുവെച്ചത്.
എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടാണ് എഡിബി പാകിസ്താന് വീണ്ടും ധനസഹായം നല്‍കിയിരിക്കുന്നത്. 80 കോടിയില്‍ 30 കോടി, പോളിസി ലോണായും, 50 കോടി പദ്ധതികള്‍ക്കുള്ള ഗ്യാരണ്ടിയുമാണ്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് 8500 കോടിയോളം ഡോളർ ധനസഹായമായി ലഭിച്ചതിന് പിന്നാലെയാണ് പാകിസ്താന് വീണ്ടും ധനസഹായം ലഭിച്ചിരിക്കുന്നത്.



