Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഒറ്റപ്പെടുത്തരുത്, ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം'; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

‘ഒറ്റപ്പെടുത്തരുത്, ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം’; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ.തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും വിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകൾ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തനിക്കുള്ള ധാർമിക പിന്തുണ എന്ന നിലയിൽ ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണമെന്ന് പി.വി അൻവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്

‘എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി ഞാൻ മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുൻകരുതലും എന്റെ കൈയിലില്ല. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു ക്രൗഡ് ഫണ്ടിംഗിന് എന്നെ സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകൾ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കിൽ ധാർമിക പിന്തുണ അർപ്പിക്കാൻ നിലമ്പൂരിലെ വോട്ടർമാർ ഒരു പത്ത് രൂപ അല്ലെങ്കിൽ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം. അത് പണത്തിന് വേണ്ടിയല്ല, എന്റെ സമാധാനത്തിന് വേണ്ടിയാണ്.’- പി.വി അൻവർ പറഞ്ഞു.

തന്നെ ഒറ്റപ്പെടുത്തരുതെന്നും ഞാൻ നാളെ ടി.പി ചന്ദ്രശേഖരനെ ചെയ്തത് പോലെ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം എന്നെ സ്നേഹിക്കുന്ന ജനങ്ങൾക്കാണ്. നിങ്ങളിൽ വിശ്വാസം അർപ്പിച്ച് താൻ ഇറങ്ങുകയാണെന്നും അൻവർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments