Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും

മക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 9ന് വിശുദ്ധ മക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും. ബലിപെരുന്നാൾ അവധിക്കാലത്ത് വിമാനത്താവളം 1,737 സർവീസുകൾ നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
അവധിക്കാലത്ത് യാത്ര പുറപ്പെടുന്നവരുടെയും വിമാനത്താവളത്തിൽ എത്തിച്ചേരുന്നവരുടെയും എണ്ണം 236,000ൽ എത്തും. യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ ദുബൈ, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവ ഉൾപ്പെടുന്നു. വിമാനത്താവളത്തിൽ നേരത്തെ എത്തേണ്ടതിന്റെ പ്രാധാന്യം, പാസ്‌പോർട്ട്, ഫ്‌ളൈറ്റ്, ഹോട്ടൽ റിസർവേഷനുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ യാത്രാ രേഖകളും പൂർണ്ണവും സാധുതയുള്ളതുമാണെന്ന് ഉറപ്പാക്കുക, ആവശ്യമെങ്കിൽ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രവേശന വിസ നേടുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്ന് ഡിജിസിഎ ഓർമ്മപ്പിച്ചു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments