Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘വടകരയിൽ കേന്ദ്രസേനയെ നിയോഗിക്കണം’; ആറ്റിങ്ങലിൽ ലക്ഷത്തിലേ​റെ വ്യാജ വോട്ടർമാരുണ്ടെന്നും യു.ഡി.എഫ്

‘വടകരയിൽ കേന്ദ്രസേനയെ നിയോഗിക്കണം’; ആറ്റിങ്ങലിൽ ലക്ഷത്തിലേ​റെ വ്യാജ വോട്ടർമാരുണ്ടെന്നും യു.ഡി.എഫ്

കൊ​ച്ചി: വ​ട​ക​ര ലോ​ക്​​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​ജ വോ​ട്ട​ർ​മാ​രു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ച്​ ആ​റ്റി​ങ്ങ​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യു​ടെ​യും ഏ​ജ​ന്‍റു​മാ​ർ ഹൈ​കോ​ട​തി​യി​ൽ. വ​ട​ക​ര​യി​ലെ യു.​ഡി.​എ​ഫ്​ ചീ​ഫ് ഇ​ല​ക്‌​ഷ​ൻ ഏ​ജ​ന്‍റ്​ കെ. ​പ്ര​വീ​ൺ കു​മാ​റും ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ചീ​ഫ് ഇ​ല​ക്‌​ഷ​ൻ ഏ​ജ​ന്‍റ്​ വ​ർ​ക്ക​ല ക​ഹാ​റു​മാ​ണ്​​ ഹ​ര​ജി ന​ൽ​കി​യ​ത്.

ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ വ​ർ​ക്ക​ല ക​ഹാ​ർ പ​രാ​തി​പ്പെ​ട്ടു. പാ​നൂ​ർ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ 1186 പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​വീ​ൺ​കു​മാ​റി​ന്‍റെ ഹ​ര​ജി. ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 1,61,237 ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. ഇ​ര​ട്ട​വോ​ട്ടു​ക​ൾ തി​രി​ച്ച് പ​ട്ടി​ക​യും തെ​ളി​വും ന​ൽ​കി​യി​ട്ടും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും അ​വ​രു​ടെ രാ​ഷ്ട്രീ​യ ചാ​യ്‌​വ് അ​നു​സ​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രു​ടെ പേ​ര് നീ​ക്കി​യാ​ണ് ഇ​ര​ട്ട വോ​ട്ട് ചേ​ർ​ക്കു​ന്ന​ത്. അം​ഗീ​കൃ​ത സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ര​ട്ട വോ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​നും ഇ​ര​ട്ട വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. എ​ല്ലാ ബൂ​ത്തി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ റെ​ക്കോ​ഡ് ചെ​യ്യ​ണ​മെ​ന്നും​ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹ​ര​ജി​ക​ളി​ൽ കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments