ദുബൈ: ദുബൈയിലും അബുദാബിയിലും മൂടൽമഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അബുദാബിയിലെ അൽ ഫയാ റോഡ്, അർജാൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.രാവിലെ എട്ട് മണി വരെ മൂടൽമഞ്ഞ് മൂലം ദൃശ്യപര്യത കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമാണ്. പരമാവധി കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസുമായിരിക്കും്. കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. മിതമായ രീതിയിൽ കാറ്റ് വീശും. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
ദുബൈയിലും അബുദാബിയിലും മൂടൽമഞ്ഞ് മുന്നറിയിപ്പ്
RELATED ARTICLES



