വാഷിങ്ടൺ: അപകടരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയെന്ന് ആരോപിച്ച് ചൈനക്കാരായ രണ്ട് ഗവേഷകർ അറസ്റ്റിലായതിന് പിന്നാലെ ഗുരുതരമായ ആരോപണവുമായി അഭിഭാഷകനും പൊളിറ്റിക്കൽ അനലിസ്റ്റുമായ ഗോർഡൻ ജി ചാങ് രംഗത്ത്. അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയത് യുഎസിനെതിരായ യുദ്ധത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യുഎസ് നീങ്ങണം. ഇക്കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൊവിഡിനേക്കാൾ മാരകമായത് സംഭവിക്കുമെന്നും ഗോർഡൻ ജി ചാങ് മുന്നറിയിപ്പ് നൽകി. 2020ൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയിൽ നിന്ന് വിത്തുകൾ എത്തിയിരുന്നതായി ഗോർഡൻ ജി ചാങ് പറഞ്ഞു.യുഎസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടർന്നുപിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് താൻ കരുതുന്നു. ഈ വർഷവും ഒരു ചൈനീസ് ഓൺലൈൻ റീട്ടെയിലറിൽ നിന്ന് യുഎസിലേക്ക് വിത്തുകളെത്തി. ഇത് തടയാനുള്ള ഏക മാർഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ നയം തീവ്രമാണെന്ന് ആളുകൾ കരുതുമെന്ന് തനിക്കറിയാം. എന്നാൽ അവസാനം യുഎസിന് തന്നെ ഇത് തിരിച്ചടിയാകും. ഒരു പക്ഷെ കൊവിഡിനേക്കാൾ മാരകമായത് എന്തോ രാജ്യത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചൈനയിലെ സർവകലാശാലയിൽ ഗവേഷകനായ സുയോങ് ലിയു(34), ഇയാളുടെ പെൺസുഹൃത്തും യുഎസിലെ മിഷിഗൺ സർവകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാൻ(33) എന്നിവരാണ് പിടിയിലായത്. കാർഷിക വിളകൾക്ക് വൻനാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങൾക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയത് എന്നാണ് എഫ്ബിഐ ആരോപിക്കുന്നത്.
അപകടരമായ ഫംഗസ് അമേരിക്കയിലേക്ക് ഗുരുതരമായ ആരോപണവുമായി അഭിഭാഷകൻ
RELATED ARTICLES



