Tuesday, December 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവരന്തരപ്പിള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു

വരന്തരപ്പിള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു

തൃശൂർ: വരന്തരപ്പിള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. 34കാരിയായ ദിവ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് കുഞ്ഞുമോനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു. സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഭാര്യ നെഞ്ചുവേദനമൂലം മരിച്ചെന്നാണ് ബന്ധുക്കളെ പ്രതി അറിയിച്ചത്. എന്നാൽ ഇൻക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നി.

വിവാഹ തട്ടിപ്പിൽ ട്വിസ്റ്റ്; രേഷ്മ എത്തിയത് അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം
തുടർന്നാണ് കൊലപാതകം മറയ്ക്കാൻ ഭർത്താവ് കളിച്ച നാടകമായിരുന്നുവെന്ന് മനസിലായത്. ജോലി സ്ഥലത്തേയ്ക്ക് ഭാര്യ ബസിൽ പോകുമ്പോൾ ഇയാൾ പിന്തുടർന്നു. വഴി മധ്യേ ബസിൽ നിന്നിറങ്ങിയ ദിവ്യ ആൺസുഹൃത്തിന്റെ ബൈക്കിൽ കയറി പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതാണ് പ്രകോപിപ്പിച്ചത്. ഇവർക്ക് 11 വയസുള്ള മകനുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments