Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ, 24 മണിക്കൂറിനിടെ 6 കൊവിഡ് മരണം

രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ, 24 മണിക്കൂറിനിടെ 6 കൊവിഡ് മരണം

ദില്ലി:രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. 144 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 1950 ആയി. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്. 5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments