ന്യൂഡൽഹി: ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന് ആരോപിച്ച കേസിൽ മദ്ധ്യപ്രദേശിലെ മാദ്ധ്യമപ്രവർത്തകർക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം ജാമ്യാപേക്ഷയുമായി മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയുടെ തീരുമാനം വരെയാണ് ഇടക്കാല സംരക്ഷണമെന്നും ജസ്റ്റിസുമാരായ പി.കെ. മിശ്ര,മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ചമ്പൽ നദിയിലെ മണൽ കടത്ത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മദ്ധ്യപ്രദേശ് ഭിണ്ടിലെ മാദ്ധ്യമപ്രവർത്തകരായ ശശികാന്ത് ജാട്ടവ്,അമർകാന്ത് സിംഗ് ചൗഹാൻ എന്നിവർക്ക് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്രെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നഗരം വിട്ട മാദ്ധ്യമപ്രവർത്തകർക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഡൽഹി ഹൈക്കോടതിയെയും ഇരുവരും സമീപിച്ചിരുന്നു.
ചമ്പൽ നദിയിലെ മണൽ കടത്ത് സംബന്ധിച്ച് റിപ്പോർട്ട് : മാധ്യമ പ്രവർത്തകരുടെ അറസ്റ്റു തടഞ്ഞു
RELATED ARTICLES



