Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപിതാവിന്റെ മരണത്തിൽ മകൻ ദുരൂഹത, ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു

പിതാവിന്റെ മരണത്തിൽ മകൻ ദുരൂഹത, ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു

കോഴിക്കോട്: പിതാവിന്റെ മരണത്തിൽ മകൻ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദിന്റെ(58) മൃതദേഹമാണ് പൊലീസ് സാനിദ്ധ്യത്തിൽ പുറത്തെടുത്തത്. മകൻ മുഫീദാണ് പൊലീസിൽ പരാതി നൽകിയത്.27 വർഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മുഹമ്മദ്. കഴിഞ്ഞ മാസം 26നാണ് ഇയാൾ മരിച്ചത്. അയൽവാസിയാണ് വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ മുഹമ്മദിനെ കണ്ടത്. തുടർന്ന് സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറെ എത്തിച്ച് മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം നടത്താതെ ഖബറടക്കുകയായിരുന്നു. പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മകൻ മുഫീദ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പൊലീസിൽ പരാതി നൽകിയത്. വടകര ആർഡിഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments