വിയന്ന: ഓസ്ട്രിയയിൽ ഹൈസ്‌കൂളിലെ വെടിവയ്പ്പിൽ ഒമ്പത് മരണം. നിരവധിപേർക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ചില റിപ്പോർട്ടുകളിൽ അക്രമിയെ വധിച്ചു എന്നും പറയുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നതെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും സ്‌കൂൾ കെട്ടിടത്തിനുള്ളിൽ നിന്നും വെടിയൊച്ച കേട്ടതായും പൊലീസ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.ഓസ്ട്രിയയിൽ ഹൈസ്‌കൂളിൽ വെടിവയ്പ്പ്, വിദ്യാർഥികളും അധ്യാപകരുമടക്കം 9 പേർ കൊല്ലപ്പെട്ടു; അക്രമിയും മരിച്ചു.
ഓസ്ട്രിയയിൽ ഹൈസ്‌കൂളിലെ വെടിവയ്പ്പിൽ ഒമ്പത് മരണം. നിരവധിപേർക്ക് പരിക്കേറ്റു
RELATED ARTICLES



