ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം.പരിഭ്രാന്തിയിൽ ഏഴാം നിലയിൽ നിന്ന് ചാടിയാണ് മൂന്നുപേർ മരിച്ചത്. യാഷ് യാദവ് , 12 വയസുള്ള മകളും 10 വയസുകാരൻ മകനുമാണ് മരിച്ചത്. ഇന്നലെ രാവിലെ 9.58നാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല.അന്വേഷണം ആരംഭിച്ചു.ജയ്പൂർ: രാജസ്ഥാനിലെ ടോങ്കിൽ എട്ട് യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു. ജയ്പൂരിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലുള്ളവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ബനാസ് നദിയിൽ കുളിക്കാനിറങ്ങിയ സംഘം ഒഴുക്കിൽപ്പെടുകയായിരുന്നു. 11 പേരുള്ള സുഹൃദ് സംഘമാണ് നദിയിലിറങ്ങിയത്. പെട്ടെന്നുണ്ടായ ഒഴുക്കിൽ യുവാക്കൾ മുങ്ങുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസ് ഉൾപ്പെടെയെത്തി.മൂന്നുപേരെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 25നും 25നും ഇടയിലുള്ളവരാണ് മരിച്ചവരെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവർ ചികിത്സയിലാണ്.
ദ്വാരകയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തം: മൂന്നുപേർക്ക് ദാരുണാന്ത്യം
RELATED ARTICLES



