ലണ്ടന്‍: എന്നെ പിടികിട്ടാപ്പുള്ളിയെന്നു വിളിച്ചോളൂ, കള്ളനെന്നു വിളിക്കരുതെന്ന് രാജ്യംവിട്ട വ്യവസായി വിജയ് മല്യ. യൂട്യൂബര്‍ രാജ് ശമാനിക്കൊപ്പമുള്ള നാല് മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോഡ്‌കാസ്റ്റ്, 20 ദശലക്ഷം കാഴ്ചക്കാരെ ഇതിനകം തന്നെ നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും പോഡ്കാസ്റ്റിലെ വാചകകള്‍ കുറിപ്പുകളായും കാര്‍ഡുകളുമായൊക്കെ പ്രചരിക്കുന്നുണ്ട്. ഏകദേശം നാലു മണിക്കൂറുള്ള സംഭാഷണമാണ് രാജ് ശമാനിയുമായി നടത്തിയത്. ഇതില്‍ ഇന്റര്‍നെറ്റില്‍ ഏറെ ചര്‍ച്ചയായതാണ്, കള്ളന്‍ വിളികളെക്കുറിച്ചുള്ള മല്യയുടെ പ്രതികരണം.



