കൽപ്പറ്റ: വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നോട്ടീസയച്ചത്.നവ്യ ഹരിദാസിന്റെ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി. ഹർജിയിൽ രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഓഗസ്റ്റിൽ വീണ്ടും പരിഗണിക്കും. സ്വത്ത് വിവരം മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധി വയനാട് മത്സരിച്ചത് എന്നാണ് നവ്യ ഹരിദാസിന്റെ ഹർജിയിലെ പ്രധാന ആരോപണം. ഇത് വോട്ടർമാരിൽ സ്വാധീനം ചെലുത്തിയെന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നുമാണ് നവ്യ ഹരിദാസിന്റെ വാദം. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് നവ്യ ഹരിദാസ് നൽകിയ ഹർജിയിലെ ആവശ്യം.
പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
RELATED ARTICLES



